Site iconSite icon Janayugom Online

ചണ്ഡാലഭിക്ഷുകി

വരിക നീ മാതംഗി വീണ്ടുമീ വഴികളില്‍ ജാതിക്കോട്ടകള്‍ തകര്‍ത്തെറിയുക
ആനന്ദഭിക്ഷുകി തന്‍ വഴിയെ നടന്നു നീ ബുദ്ധന്‍െറ പാതകള്‍ പിന്‍തുടരുക
പ്രസേനജിത്തിനെപ്പോലും നിഷ്പ്രഭനാക്കി നീ
സാഹസിക കര്‍മ്മ പ്രയാണത്തിനാല്‍
പുതു പുതു നവോത്ഥാന പന്ഥാവ് വെട്ടി നീ
സ്ത്രീശാക്തീകപ്രതീകമായി
ജാതിയതു മര്‍ത്ത്യ നെ മൃഗത്തിലും താഴ്ത്തുന്ന നെറികെട്ട ചിന്തയെന്നും പഠിപ്പിച്ചു നീ
ആശാന്റെ സ്ത്രീ കഥാപാത്രത്തില്‍ മുന്നമാം ഉജ്വലപ്രതീകമായ് വിളങ്ങുന്നു നീ
സ്നേഹമാണഖിലസാരമൂഴിയില്‍ എന്നതാം കവിവാക്യമിന്നും ഉയര്‍ന്നു കേള്‍പ്പൂ
ജാതിയതു മര്‍ത്ത്യന്റെ രക്തത്തില്‍,മജ്ജയിലെവിടെ എന്ന ചോദ്യവും മുഴങ്ങിടുന്നു
എത്രയോ ജന്തുക്കള്‍ ദൈവത്തിന്‍ സൃഷ്ടികള്‍ ഭൂമിയിലിങ്ങനെ പിറവികൊള്‍വൂ
അവിയിലില്ലാത്തതാംജാതിയതു മര്‍ത്ത്യനില്‍ എങ്ങനെ പിറന്നെന്ന ബുദ്ധ ചോദ്യം
നൂറ്റാണ്ടു പിന്നിട്ടൊരാശാന്റെ ചോദ്യമായ്
ഉയരുന്നിന്നുമത് മര്‍ത്ഥ്യനുള്ളില്‍
ആകയാല്‍ വരികനീ മാതംഗി വീണ്ടുമീ ആശാന്‍െറ ചോദ്യത്തിനുത്തരം തേടി…

Exit mobile version