Site iconSite icon Janayugom Online

ചണ്ഢീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് ; വിവരം തേടി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറുടെ ജയം ചോദ്യം ചെയ്ത് ആംആദ്മി- കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍പഞ്ചാബ്, ഹരിയാന ഹൈക്കോടതി കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേഷന്‍ നിലപാട് തേടി. 

ബിജെപി കൗൺസിലർ മനോജ്‌ സോങ്കറുടെ ജയം ചോദ്യം ചെയ്‌ത്‌ ആം ആദ്‌മി നേതാവ്‌ കുൽദീപ്‌ കുമാറാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.ബിജെപി അനുഭാവിയായ വരണാധികാരിയുടെ അനധികൃത ഇടപെടലുകൾ കാരണം എട്ട്‌ വോട്ട്‌ അസാധുവായതിനെത്തുടർന്നാണ്‌ മനോജ്‌ സോങ്കർ ജയിച്ചതെന്ന്‌ കുൽദീപ്‌കുമാർ ആരോപിച്ചു. 

വരണാധികാരി ബാലറ്റ്‌ പേപ്പറുകൾ ഒരു പെട്ടിയിൽനിന്ന്‌ മറ്റൊരു പെട്ടിയിലേക്ക്‌ മാറ്റുന്നതും തിരിച്ച്‌ ഇടുന്നതുമായ വീഡിയോയും കുൽദീപ്‌കുമാർ ഹാജരാക്കി. ഈ സാഹചര്യത്തിൽ, കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ്‌ റദ്ദാക്കി വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

വാദം കേട്ടശേഷം ചണ്ഡീഗഢ്‌ അഡ്‌മിനിസ്‌ട്രേഷനോട്‌ നിലപാട്‌ തേടാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ തീരുമാനിച്ചു.മൂന്നാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ വ്യക്തമാക്കാൻ നിർദേശിച്ച്‌ നോട്ടീസ്‌ അയക്കാനും കോടതി നിർദേശിച്ചു. എന്നാൽ, ഫലപ്രഖ്യാപനം സ്‌റ്റേ ചെയ്യണമെന്നത്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

Eng­lish Summary:
Chandi­garh May­or Elec­tion; Pun­jab and Haryana High Court sought information

You may also like this video:

Exit mobile version