ചണ്ഡീഗഢ് ഉടൻ പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. പ്രദേശത്തെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ ആണ് അവതരിപ്പിച്ചത്.
പഞ്ചാബിന്റെയും അയല്‍ സംസ്ഥാനമായ ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഢിന്റെ ഭരണം പൂര്‍ണമായി പിടിച്ചെടുക്കാന്‍ കേന്ദ്രം ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ഭരണത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ പഞ്ചാബിന്റെ സുപ്രധാന നീക്കം. പഞ്ചാബിനെ വരുതിയിലാക്കാന്‍ എല്ലാ ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും കേന്ദ്ര സിവിൽ സർവീസ് നിയമങ്ങൾ ബാധകമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
1966 ലെ പഞ്ചാബ് പുനഃസംഘടന നിയമത്തിന്റെ ലംഘനമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മൻ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
English Summary: Chandigarh to be shifted to Punjab; The Punjab Assembly passed the resolution
You may like this video also