Site icon Janayugom Online

ചന്ദ്രബാബുനായിഡുവിന്‍റെ ജയില്‍ മോചനം ആഘോഷിച്ച് അനുയായികള്‍

ആന്ഡ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും, തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡുവിന്‍റെ ജയില്‍ മോചനം ആഘോഷിച്ച് പാര്‍ട്ടി അനുയായികള്‍, ആഡ്രാപ്രദേശിലെ അമരാവതി ജില്ലിയിലെ ഉണ്ടവല്ലിയിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ തടിച്ചുകൂടിയാണ് ആഘോഷത്തില്‍ പങ്കാളികളായിരിക്കുന്നത്,നായിഡുവിന്റെ ജയിൽ മോചനം അനുയായികൾ ആഘോഷിക്കുന്നു 

നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി താൽകാലിക ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷം കഴിഞ്ഞ ദിവസം വൈകുന്നേരം നായിഡു രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ആരോഗ്യപരമായ കാരണങ്ങളാൽ ആന്ധ്രാ ഹൈക്കോടതി അദ്ദേഹത്തിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിമിര ശസ്‌ത്രക്രിയയ്‌ക്കായി ‌ ജാമ്യം വേണമെന്ന്‌ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടവള്ളിയിൽ തടിച്ചുകൂടി. ടിഡിപി നേതാവ് രാജമഹേന്ദ്രവാരും സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്.എല്ലാ തെലുങ്ക് ജനതയ്ക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. കഴിഞ്ഞ 52 ദിവസങ്ങളിൽ ഞാൻ ബുദ്ധിമുട്ടിലായപ്പോൾ,നിങ്ങളെല്ലാവരും എനിക്ക് പിന്തുണ നൽകുകയും എനിക്ക് വേണ്ടി നിങ്ങള്‍ പാര്‍ത്ഥിക്കുകയും ചെയ്തതായിഅദ്ദേഹം പറഞ്ഞു.ഈ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിൽ മാത്രമല്ല,തലുങ്കാനയിലേയും ജനങ്ങള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ തന്നെ പിന്തുണച്ചവരുണ്ട്. എല്ലാ ആളുകൾക്കും നന്ദി പറയുന്നതായി നായിഡു പറഞ്ഞു, എല്ലാ രാഷ്ട്രീയ പാർട്ടികളുംതന്നെ പിന്തുണച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് പവൻ കല്യാണും ജനസേനയും നായിഡു പറഞ്ഞു. മറ്റ് രാഷട്രീയ പാര്‍ട്ടിയിലെ ചില നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർക്കെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കഴിഞ്ഞ 52 ദിവസമായി ടിഡിപി നേതാക്കളും അനുഭാവികളും തനിക്കുവേണ്ടി രംഗത്തിറങ്ങി പോരാടി. ചില അനുയായികൾ എനിക്കായി ശ്രീകാകുളത്ത് നിന്ന് കുപ്പം വരെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്, നായിഡു പറഞ്ഞു. നിരവധി ഐടി പ്രൊഫഷണലുകളും മറ്റുള്ളവരും ഹൈദരാബാദിൽ വലിയ തോതിൽ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു,

Eng­lish Summary:
Chan­drababunaidu’s sup­port­ers cel­e­brate his release from jail

You may also like this video:

Exit mobile version