Site iconSite icon Janayugom Online

ചന്ദ്രനില്‍ സോഡിയം ശേഖരം കണ്ടെത്തി ചന്ദ്രയാന്‍ 2

ചന്ദ്രന്റെ ഉപരിതലത്തില്‍ സോഡിയം ശേഖരം കണ്ടെത്തി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍. ഇതാദ്യമായിട്ടാണ് ചന്ദ്രനില്‍ സോഡിയത്തിന്റെ അളവ് സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) അറിയിച്ചു. ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്റെ എക്സ് റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍. ദി ആസ്ട്രോഫിസിക്കൽ ജേണലിന്റെ സമീപകാല പതിപ്പിലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തെ ചന്ദ്രയാന്‍ 1ന്റെ എക്സ്റേ-ഫ്ലൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രനില്‍ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും കൂടുല്‍ അളവില്‍ കണ്ടെത്താനാവുമെന്ന സാധ്യത തുറന്നിടുകയും ചെയ്തിരുന്നു. ഒരു വസ്തുവിന്റെ ഘടന നശിപ്പിക്കാതെ പദാര്‍ത്ഥങ്ങളെ വേര്‍തിരിച്ച് കണ്ടെത്തുന്നതിനാണ് എക്സ്റേ ഫ്ലൂറസെന്റ് രീതി ഉപയോഗിക്കുന്നത്.

അപ്പോളോ 11, ലൂണ, ചാംഗ് ഇ‑5 തുടങ്ങി നേരത്തെയുള്ള ചാന്ദ്ര ദൗത്യങ്ങള്‍ ഉപഗ്രഹത്തില്‍ നിന്നും പാറ കഷണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ പാറകളിലെ സോഡിയത്തിന്റെ അളവ് കൃത്യമായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. പാറകളില്‍ കണ്ടെത്തിയ ചെറിയ അളവിലുള്ള സോഡിയത്തിനു പുറമെ ചന്ദ്രോപരിതലവുമായി ദുർബലമായി ബന്ധിക്കപ്പെട്ടിരിക്കുന്ന സോഡിയം ആറ്റങ്ങളുടെ നേർത്ത പാളിയുണ്ടെന്നാണ് ചന്ദ്രയാന്‍-2 കണ്ടെത്തല്‍. യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിര്‍മ്മിച്ച ‘ക്ലാസ്’ ചന്ദ്രനിലെ സോഡിയം ശേഖരം ഉള്ളതിന്റെ വ്യക്തമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഈ മേഖലയിൽ കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.

Eng­lish Sum­ma­ry: Chandrayaan‑2 finds sodi­um on moon
You may also like this video

Exit mobile version