Site iconSite icon Janayugom Online

ചന്ദ്രയാന്‍-3: നാലാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3ന്റെ നാലാം ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ. ബംഗളൂരുവിലെ ഐഎസ്ടിഅര്‍എസിയിലായിരുന്നു ദൗത്യം. ചന്ദ്രയാൻ‑3ന് ഇനി ഒരു ഭ്രമണപഥമുയര്‍ത്തല്‍ കൂടിയാണ് അവശേഷിക്കുന്നത്. അഞ്ചാമത്തെയും അവസാനത്തെയും ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ 25നാണ്. അടുത്ത മാസം അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് കടക്കുന്ന ചന്ദ്രയാൻ 23ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തും.
അതേസമയം ഗഗൻയാൻ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സിസ്റ്റം മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷൻ കോംപ്ലക്സില്‍ പരീക്ഷിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അഞ്ച് ലിക്വിഡ് അപ്പോജീ മോട്ടോര്‍ എൻജിൻ, 16 റിയാക്ഷൻ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്റേഴ്സ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരീക്ഷണം.
രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എല്‍വിഎം മാര്‍ക്ക്3 യിലാണ് ഗഗൻയാൻ വിക്ഷേപിക്കുക. ഓഗസ്റ്റിലാണ് ഗഗൻയാന്റെ ആദ്യ അബോര്‍ട്ട് ടെസ്റ്റിന് പദ്ധതിയിട്ടിട്ടുള്ളത്.

eng­lish sum­ma­ry; Chandrayaan‑3: 4th stage suc­cess­ful in orbit raising

you may also like this video;

Exit mobile version