ചന്ദ്രയാൻ‑3 ന്റെ വിക്രം ലാനഡറും പ്രഗ്യാൻ റോവറുമായുള്ള ആശയബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐഎസ്ആര്‍ഒ. ഇന്നലെ ചന്ദ്രയാൻ‑3 നെ ഉണര്‍ത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചില്ല. എന്നാല്‍ ബന്ധം പുഃസ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മാസം രണ്ടിനാണ് ശാസ്ത്രീയ ഉപകരണങ്ങള്‍ ഓഫ് ചെയ്ത് പ്രഗ്യാൻ റോവറും നാലിന് വിക്രം ലാൻഡറും സ്ലീപ്പ് മോഡിലേക്ക് കടന്നത്.
ചന്ദ്രോപരിതലത്തിലെ തണുപ്പിനെ അതിജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചന്ദ്രയാനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. മൈനസ് 200 ഡിഗ്രിയായിരുന്നു ചന്ദ്രോപരിതലത്തിലെ താപനില. ഇതിനെ അതിജീവിച്ച് റോവറും ലാൻഡറും വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രയാൻ സ്ലീപ്പ് മോഡില്‍ നിന്ന് ഉണര്‍ന്നാല്‍ അടുത്ത 14 ദിവസം വീണ്ടും ചന്ദ്രോപരിതലത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കാൻ മൊഡ്യൂളുകള്‍ക്കാകും.
എല്ലാം ശരിയായി നടന്നാല്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്ര ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. സൂര്യ രശ്മികളേറ്റാകും രണ്ടാഴ്ചത്തെ ഉറക്കത്തിന് ശേഷം ലാൻഡറും റോവറും ഉണരുക. തണുത്തുറഞ്ഞിരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ സൂര്യന്റെ ചൂട് ഏല്‍ക്കുന്നതോടെ ഉണരുകയും ബാറ്ററികള്‍ റീചാര്‍ജ് ആകുകയും ചെയ്യും. ഈ രണ്ട് ഘടകങ്ങളും വിജയിച്ചാല്‍ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൂടുതലാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
English summary;Chandrayaan 3: Awakening continues
you may also like this video;