Site iconSite icon Janayugom Online

ചന്ദ്രയാൻ 3; ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും തൊഴിലാളികളെയും പാർലമെന്റിൽ അഭിനന്ദിച്ച് ബിനോയ് വിശ്വം എംപി

binoy viswambinoy viswam

ചന്ദ്രയാൻ‑3യുടെ മഹത്തായ വിജയത്തിനായി തങ്ങളുടെ സ്വപ്നങ്ങളും വിയർപ്പും ത്യജിച്ച ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും തൊഴിലാളികളെയും പുതിയ പാർലമെന്റ് മന്ദിരത്തിൽ അഭിനന്ദിച്ച് സിപിഐ എംപി ബിനോയ് വിശ്വം. എന്നാൽ, പഴയ പാർലമെന്റിന്റെ 77 വർഷത്തെ യാത്രയുടെ ആഘോഷവേളയിൽ നടന്ന ചർച്ചയിൽ സിപിഐ, ടിഡിപി, ആർഎൽഡി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തി.

മുൻപ് തുമ്പയിലെ ഒരു പള്ളിയിൽ ആളുകൾ ഒത്തുകൂടി അവിടെ ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള ഡോ. വിക്രം സാരാഭായിയുടെ അഭ്യർത്ഥന അംഗീകരിച്ചതിന്റെയും അതോടൊപ്പം പ്രസ്തുത കേന്ദ്രത്തിൽ പലവേളകളിലായി തനിക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്തിന്റെയും ഓർമ്മ പങ്കുവെച്ച് അദ്ദേഹം സഭയിൽ സംസാരിച്ചു. ഐഎസ്ആർഒയുടെ നേട്ടങ്ങളിൽ നാമെല്ലാവരും അഭിമാനിക്കുമ്പോൾ, സമൂഹത്തിൽ ശാസ്ത്രീയ മനോഭാവവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നാം മറക്കരുതെന്നും അദ്ദേഹം സഭാഅംഗങ്ങളെ ഓർമിപ്പിച്ചു.

Eng­lish Sum­ma­ry: Chan­drayaan 3; Binoy Viswam MP felic­i­tat­ed the sci­en­tists and work­ers of ISRO in Parliament

You may also like this video

Exit mobile version