ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 ന്റെ അടുത്ത ഘട്ട ഭ്രമണപഥം താഴ്ത്തല്‍ നാളെ നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥം താഴ്ത്താൻ നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം വ്യക്തമാക്കി.ഓഗസ്റ്റ് ഒൻപതിന് നടന്ന കഴിഞ്ഞ ഘട്ട ഭ്രമണപഥം താഴ്ത്തലില്‍ ചന്ദ്രയാൻ 174കിമീ*1437കിമീ ഭ്രമണപഥത്തിലെത്തിയിരുന്നു.
പേടകം 100*100കിമീ എത്തുന്നതു വരെ ഭ്രമണപഥം താഴ്ത്തല്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് അറിയിച്ചു. ഈ മാസം 23 നാണ് ചന്ദ്രയാൻ‑3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവരുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടും. എന്നാല്‍ കുന്നും കുഴിയും നിറഞ്ഞ പ്രതലം സോഫ്റ്റ് ലാൻഡിങ്ങിനുള്ള തടസ്സമാണ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവുമാകാനും ഇന്ത്യ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നു. എന്നാല്‍ ഈ നേട്ടം കൈവരിക്കാനുള്ള ഇന്ത്യൻ സ്വപ്നങ്ങള്‍ക്ക് റഷ്യയുടെ ലൂണ‑25 കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ചന്ദ്രയാൻ‑3 സോഫ്റ്റ് ലാൻഡിങ് നടത്താൻ നിശ്ചയിച്ചിട്ടുള്ള അതേ സമയത്തില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മുൻപില്‍ ചന്ദ്രോപരിതലത്തില്‍ എത്തിചേരാനാണ് ലൂണ ലക്ഷ്യമിടുന്നത്.
English Summary;Chandrayaan 3: Critical Orbital Lowering Tomorrow
You may also like this videolo