ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 12 ന് നടക്കും. തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 12ന് വിക്ഷേപണം നടക്കുമെന്നും ഓഗസ്റ്റ് 23ന് ചന്ദ്രനിലെത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കും.
ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ചന്ദ്രയാന്‍ മൂന്ന്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ഇതിലുള്ളത്. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍, നിശ്ചിത ഇടത്തില്‍ ഇറക്കും. ജിഎസ്എല്‍വി മാക്3 യാണ് വിക്ഷേപണവാഹനം. 2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കി. 2019ല്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും പദ്ധതി പരാജയമായിരുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത് പരീക്ഷണത്തിന് വലിയ തിരിച്ചടിയായി.
English Summary;Chandrayaan 3 launch in July
You may also like this video

