ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ‑3 യാത്രയ്ക്ക് ഒരുങ്ങി. ഈ മാസം 13 നാണ് വിക്ഷപണം. പേടകത്തിന്റെ ഘടകങ്ങളെല്ലാം പൂർണമായും സംയോജിപ്പിച്ചു കഴിഞ്ഞു. അന്തിമ ഘട്ട പരിശോധനകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരിക്കും ചന്ദ്രയാന്‍ 3 പേടകവുമായി കരുത്തുറ്റ ജിഎസ്എല്‍വി മാര്‍ക്ക് 3 കുതിച്ചുയരുക. സൗരദൗത്യമായ ആദിത്യ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍ തുടങ്ങി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യയ്ക്ക് ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഏറെ നിര്‍ണായകം കൂടിയാണ്.
തദ്ദേശീയ ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നിവയുൾപ്പെടെയുള്ള ബഹിരാകാശ പേടകം പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ പേലോഡ് സംയോജിപ്പിക്കുന്നതും പൂർത്തിയായി. 12 മുതല്‍ 19 വരെയാണ് വിക്ഷേപണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 13 ആണ് വിക്ഷേപണ തീയതി. 19 വരെയുള്ള ദിവസങ്ങളിലേക്ക് ഇത് മാറാൻ സാധ്യതയുണ്ടെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ തന്നെയാണ് ചന്ദ്രയാന്‍ മൂന്നിനായും ഉപയോഗിക്കുക. ഇത് ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്, അതിനാല്‍ റോവറും ലാന്‍ഡറും മാത്രം അടങ്ങിയതാണ് ചന്ദ്രയാന്‍ മൂന്നിന്റെ ദൗത്യം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും.
ചന്ദ്രന്റെ അധികം അറിയപ്പെടാത്ത ഭാഗമായ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയെന്ന ലക്ഷ്യവുമായാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിന്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ഈ നിരയിലേക്കെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ചന്ദ്രയാന്‍ രണ്ടിലൂടെ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമം അവസാന നിമിഷമാണ് പരാജയപ്പെട്ടത്. ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് മുന്‍പ് ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന ജപ്പാന്റെ ഹകുട്ടോ ആര്‍ ചാന്ദ്രദൗത്യം പരാജയപ്പെട്ടിരുന്നു.
English Summary: Chandrayaan‑3 mission next week
You may also like this video