Site iconSite icon Janayugom Online

ചന്ദ്രയാൻ‑3 ഭ്രമണപഥം ഉയര്‍ത്തല്‍ മൂന്നാം ഘട്ടവും വിജയം

ചന്ദ്രയാൻ‑3 ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. ഐഎസ്ആര്‍ഒയുടെ ഐഎസ‌്ടിആര്‍എസി നെറ്റ്‌വര്‍ക്കിലൂടെയാണ് മൂന്നാം ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രയാനെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ടത്തില്‍ ചന്ദ്രയാൻ പേടകം 41603 കിലോമീറ്റര്‍ x 226 കിലോമീറ്റര്‍ ഓര്‍ബിറ്റിലെത്തിയിരുന്നു. നിലവിലെ ഭ്രമണപഥം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പേടകത്തിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ തന്നെ സാധാരണ നിലയിലാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 

നാലാം ഭ്രമണപഥമുയര്‍ത്തല്‍ നാളെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ നടക്കും. അഞ്ചാം ഭ്രമണപഥമുയര്‍ത്തല്‍ 25നും പൂര്‍ത്തിയാകും. ഓഗസ്റ്റ് ഒന്നിന് ട്രാൻസ് ലൂണാര്‍ ഇഞ്ചക്ഷൻ നടക്കും. അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് കടക്കുന്ന ചന്ദ്രയാൻ 23ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തും. 

Eng­lish Sum­ma­ry: Chandrayaan‑3 Orbital Rais­ing Third Stage Successful

You may also like this video

Exit mobile version