Site iconSite icon Janayugom Online

ചന്ദ്രയാന്‍ 3: ഇന്ന് നിര്‍ണായകം; ലാന്‍ഡര്‍ ഇന്ന് വേര്‍പെടും

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ന് നിര്‍ണായകദിനം. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം താഴ്ത്തല്‍ ഇന്നലെ പൂര്‍ത്തിയാക്കി. ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ ഇന്ന് രാവിലെ 8.30ന് നടക്കും. ഇതോടെ പേടകം ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. അതിനു ശേഷം ലാൻഡർ‌ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്കുള്ള സഞ്ചാരം ആരംഭിക്കും. 23ന് സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 

Eng­lish Sum­ma­ry: Chan­drayaan 3: the lan­der will sep­a­rate today

You may also like this video

Exit mobile version