ചന്ദ്രയാൻ‑3 ന്റെ രണ്ടാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം. 220 കിലോമീറ്റര്‍ ആണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഇന്നലെ ഭ്രമണപഥം ഉയര്‍ത്തിയതോടെ ചന്ദ്രയാൻ 41762 കി.മീ.*173കി.മീ. ഭ്രമണപഥത്തിലെത്തിയിരുന്നു. പ്രൊപ്പല്‍ഷൻ മോഡ്യൂളിലെ ലാം എൻജിൻ 45 സെക്കൻഡോളം പ്രവര്‍ത്തിപ്പിച്ചു. ഭൂമിയില്‍ നിന്നുള്ള അടുത്ത ദൂരം വര്‍ധിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്.
ഇനി മൂന്ന് ഭ്രമണപഥ ഉയര്‍ത്തലുകളാണുള്ളത്. എന്നാല്‍ അടുത്ത മൂന്ന് ഉദ്യമങ്ങളിലും ഭൂമിയില്‍ നിന്നുള്ള കുടിയ ദൂരം വര്‍ധിപ്പിച്ചാകും ഭ്രമണപഥം ഉയര്‍ത്തുക. ഈ മാസം 31നോ ഓഗസ്റ്റ് ഒന്നിനോ ഭൂമിയുടെ ഭ്രമണപഥം വിടുന്ന ചന്ദ്രയാൻ ഓഗസ്റ്റ് 24ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് കരുതുന്നത്.
english summary;Chandrayaan‑3; The second phase of orbit raising is also a success
you may also like this video;