Site icon Janayugom Online

ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തി

ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തി. സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തുന്ന വിവരെ അധികൃതര്‍ അറിയിച്ചു.

ഡയറകടർ ബോർഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി. പി എം എ സമീറാണ് ഡയറക്ടർ ബോർഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.

‘ഏറെ പ്രതിസന്ധികൾക്കിടയിലും വായനക്കാർക്ക് ചന്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവുചുരുക്കൽ പദ്ധതികൾ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി പിരിയോഡിക്കൽസ് വിഭാഗം നിർത്തുകയാണ്. ഈ വിഭഗത്തിൽ ജോലി ചെയ്തിരുന്നവർ എക്സിറ്റ് സ്കീം പ്രയോജനപ്പെടുത്തണമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

Eng­lish summary;Chandrika’s week­ly and Mahi­la Chan­dri­ka stopped publishing

You may also like this video;

Exit mobile version