അരുണാചല്‍, സിക്കിം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി. നേരത്തേ ജൂണ്‍ നാലിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇരു സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധി ജൂണ്‍ 2ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ഇരു സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധി ജൂണ്‍ 2ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കുമെന്ന് കഴിഞ്ഞദിവസം ഇലക്ഷന്‍ കമ്മിഷണര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് . ആദൃ ഘട്ടം ഏപ്രില്‍ 19, രണ്ടാം ഘട്ടം ഏപ്രില്‍ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വിഗ്യാന്‍ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
English Summary: Change in date of counting of votes in Arunachal Pradesh and Sikkim states
You may also like this video