സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ യല്ലോ അലേർട്ടാണ്.
മലയോര മേഖലകളിലാണ് കൂടുതൽ മഴപെയ്യുക. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. ആളുകളോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. എന്നാൽ, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസമില്ല.
English summary;Change in rain warning; Orange alert in three districts
You may also like this video;