Site iconSite icon Janayugom Online

മഴ മുന്നറിയിപ്പില്‍ മാറ്റം;ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ഉടന്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ശക്തമായ മഴ കണക്കിലെടുത്തു ഇന്ന് ഒന്‍പത് ജില്ലകളില്‍യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് , വയനാട് ‚കണ്ണൂര്‍, കസര്‍കോഡ് എന്നീ ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.നേരത്തെ ഏഴു ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.നാളെ മൂന്ന് ജില്ലകളില്‍ മാത്രമാണ് ജാഗ്രതാനിര്‍ദേശമുള്ളത്.

കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിനിടെ കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Change in rain warn­ing; yel­low alert in nine districts

Exit mobile version