Site icon Janayugom Online

മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നേരത്തെ അഞ്ചു ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരുന്നത്. തെക്കൻ ജില്ലകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയത്.

തെക്കോട്ട് മാറി സജീവമായിരുന്ന മൺസൂൺ പാതി ഇന്നു മുതൽ വടക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത. അതിനാൽ ഉത്തരേന്ത്യയിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. നാളെയോടെ ന്യൂനമർദ്ദങ്ങൾ ദുർബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

നാളെ ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish summary;Change in rain warn­ing; Yel­low alert in nine districts

You may also like this video;

Exit mobile version