Site icon Janayugom Online

നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പടങ്ങളില്‍ മാറ്റം; കെ എന്‍ ബാലഗോപാല്‍ രണ്ടാമത്

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. നേരത്തെ പാര്‍ലമെന്ററി കാര്യ‑ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്.

Eng­lish Sumamry:
Change in seats of Min­is­ters in the Assem­bly; KN Bal­agopal second

You may also like this video:

Exit mobile version