തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റമുണ്ടാകും. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന ചെന്നൈ- ഗുരുവായൂർ പ്രതിദിന സർവീസ് 26 മുതൽ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളിൽ) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സർവീസ് നടത്തും. ജനുവരി ഒൻപതിനുള്ള ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ് ശ്രീരംഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തും.
മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളിൽ താംബരം വരെ സർവീസ് നടത്തും. ചെന്നൈ എഗ്മോർ- കാരൈക്കുടി പല്ലവൻ എക്സ്പ്രസ് ഈ തീയതികളിൽ താംബരത്ത് നിന്നു പുറപ്പെടും. ജനുവരി ആറിന് രാവിലെ ആറിനുള്ള നാഗർകോവിൽ- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുകൾ വൈകി പുറപ്പെടും.
English summary; Change in train services from 26th
You may also like this video;