Site iconSite icon Janayugom Online

സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം

സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം. കൊച്ചി കമ്മിഷണർ എ അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു. വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ചു. ഒപ്പം അഞ്ച് അഡീഷണൽ എസ്‌പി മാർക്കും 114 ഡിവൈഎസ്പിമാരേയും മാറ്റി. കൊച്ചി കമ്മിഷണർ സ്ഥാനത്ത് നിന്നും ക്രൈംബ്രാഞ്ച് ഐജിയായാണ് എ അക്ബറിന്റെ പുതിയ നിയമനം.

ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി ശ്യാം സുന്ദർ കൊച്ചി കമ്മിഷണറാകും. ആഭ്യന്തര സുരക്ഷാ വിഭാഗം സൗത്ത് സോൺ ഐജി ജി സ്പർജൻ കുമാറിനാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല. ഇതോടൊപ്പം വയനാട് എസ്‌പി ആയിരുന്ന പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്ക് എഐജിയായും ഡി ശിൽപയെ പ്രിക്യുർമെന്റ് എഐജിയായും മാറ്റി നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്‌ പി മാരെയും 114 ഡിവൈഎസ്‌പിമാരേയും സ്ഥലംമാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry: Changes in Des­ig­na­tion of police Offi­cers in Kerala
You may also like this video

Exit mobile version