Site icon Janayugom Online

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ ഒമ്പത് വരെ ക്രമീകരിച്ചു. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടക്കുന്നുണ്ട്. സെര്‍വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനായാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഏഴ് ജില്ലകളില്‍ രാവിലേയും ഏഴ് ജില്ലകളില്‍ വൈകുന്നേരവുമായി ക്രമീകരിക്കുവാന്‍ തീരുമാനിച്ചത്. ഈ ദിവസങ്ങളില്‍ മസ്റ്ററിങ്ങും റേഷന്‍ വിതരണവും ഒരേ സമയം നടക്കും. രാവിലെ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെയുമാണ്. വെള്ളിയാഴ്ച ശിവരാത്രിയോടനുബന്ധിച്ച് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നും ഏഴിനും രാവിലെയും നാളെയും ഒമ്പതിനും ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആറിനും ഒമ്പതിനും രാവിലെയും ഇന്നും ഏഴിനും ഉച്ചയ്ക്കുശേഷവും തുറന്നു പ്രവര്‍ത്തിക്കും.

Eng­lish Sum­ma­ry: Changes in Work­ing hours of ration shops

You may also like this video

Exit mobile version