Site icon Janayugom Online

ഡെലിവറി ജീവനക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; പുതിയ നിയമവുമായി മുംബൈ പൊലീസ്

ഡെലിവറി ജീവനക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മുംബെെ പൊലീസ്. ഇവർക്ക് ക്രിമിനൽ റെക്കോർഡോ കോടതിയില്‍ കേസുകളോ ഇല്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി. മാര്‍ച്ച് 12 നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുംബെെ പൊലീസ് പുറത്തിറക്കിയത്. ഡെലിവറി ജീവനക്കാർക്കെതിരെ കവർച്ച ഉൾപ്പെടെ നിരവധി പരാതികൾ നൽകിയതിനെ തുടർന്നാണ് തീരുമാനമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയാല്‍ ജീവനക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് കമ്പനി ഉത്തരവാദികളായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ ട്രാഫിക് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി ബോധവല്ക്കരണം നല്‍കാനും സര്‍ക്കുലര്‍ നിര്‍ദേശിച്ചു.

Eng­lish Summary:Character Cer­tifi­cate for Deliv­ery Employees
You may also like this video

Exit mobile version