Site iconSite icon Janayugom Online

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ചരക പ്രതിജ്ഞ

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുന്‍പേ ചരക പ്രതിജ്ഞ എടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സാധാരണയായി നടത്തിവരുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കിക്കൊണ്ടാണ് ചരക പ്രതിജ്ഞ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുകയും കമ്മ്യൂണിറ്റി മെഡിസിന്‍ കോഴ്‌സിന്റെ ഭാഗമായി ഒരു ഗ്രാമത്തെ ദത്തെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചരക മഹര്‍ഷിയുടെ സംഭാവനകളും ഭാരതീയ വൈദ്യശാസ്ത്ര പൈതൃകവും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ദേശീയ ആരോഗ്യ ബോര്‍ഡാണ് തീരുമാനിച്ചത്. ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നല്‍കിയ സംഭാവനകള്‍ അറിഞ്ഞാകണം വിദ്യാര്‍ത്ഥികള്‍ വൈദ്യശാസ്ത്രം പഠിക്കേണ്ടതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. അരുണ്‍ വാണീക്കര്‍ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ഇത്തരം നടപടിക്ക് ശുപാര്‍ശയില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നല്‍കിയിരുന്നത്.

Eng­lish summary;Charaka pledge for med­ical students

You may also like this video;

Exit mobile version