ഹരിത മുൻ നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൾ വഹാബിനെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. നവാസിനും അബ്ദുൾ വഹാബിനുമെതിരെയായിരുന്നു ഹരിത നേതാക്കൾ പരാതി നൽകിയിരുന്നത്.
കുറ്റപത്രത്തിൽ പി കെ നവാസാണ് ഒന്നാം പ്രതി. പതിനെട്ട് സാക്ഷികളാണ് കേസിലുള്ളത്. കഴിഞ്ഞ ജൂൺ 22 നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വച്ചു നടന്ന സംസ്ഥാന സമിതി യോഗത്തിൽ വച്ച് പി കെ നവാസ് അശ്ലീല പരാമർശം നടത്തുകയും ഹരിത നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ആദ്യം ലീഗിനും എംഎസ്എഫ് ദേശീയ നേതൃത്വത്തിനും നൽകിയ പരാതിയിൽ നടപടിയുണ്ടാവാതെ വന്നതോടെ വനിതാ കമ്മിഷന് പരാതി നൽകുകയായിരുന്നു. പരാതിയിൽ ഹരിത മുൻ നേതാക്കൾ ഉറച്ചു നിന്നതോടെ പൊലീസ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.
english summary;Chargesheet against PK Nawaz
you may also like this video;