Site iconSite icon Janayugom Online

ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി അപകടം; അഞ്ച് മരണം

ശോഭാ യാത്രയ്ക്കിടെ ഹൈദരാബാദിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് പേർ‌ മരിച്ചു. രഥം വൈദ്യുത ലൈനിൽ തട്ടിയായിരുന്നു അപകടം. പ്രദേശവാസികളാ‌യ അഞ്ചുപേരാണ് മരിച്ചത്. കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്.

നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിൽ ആർ‌ടി‌സി കോളനിലായിരുന്നു അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയായിരുന്നു.

എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉപ്പൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version