Site iconSite icon Janayugom Online

രഥം വൈദ്യുത കമ്പിയില്‍ തട്ടി; മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു

ChariotChariot

രഥം വൈദ്യുത കമ്പിയില്‍ തട്ടി മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തെലങ്കാനയിലെ നല്‍ഗോണ്ടയിലെ നമ്പള്ളിയിലാണ് ദുരന്തം. ഇരുമ്പിന്റെ രഥം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഏപ്രില്‍ 10ന് രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കായി പുതിയ രഥം വാങ്ങുകയായിരുന്നു. ഉത്സവത്തിനു ശേഷം ഒരു മരച്ചുവട്ടിലാണ് രഥം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം ക്ഷേത്ര പുരോഹിതന്റെ നിര്‍ദേശ പ്രകാരം രഥം ഒരു ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വൈദ്യുത കമ്പിയില്‍ സ്പര്‍ശിക്കുകയായിരുന്നു. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ മാസം 27ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത കമ്പിയില്‍ തട്ടി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു.

Eng­lish Sum­ma­ry: Char­i­ot struck by elec­tric wire; Three died of shock

You may like this video also

Exit mobile version