Site icon Janayugom Online

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

prasanth nilambur

വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ (36) അറസ്റ്റിലായി. വഴി തർക്കത്തിന്റെ പേരിൽ മർദിച്ചുവെന്നാരോപിച്ച് അയൽവാസി സുഭാഷ് നൽകിയ പരാതിയിലാണു അറസ്റ്റ്. 2018ലാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു നിരവധി തവണ ഹാജാരാകാൻ വണ്ടൂർ പൊലീസ് സുശാന്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നു വെള്ളിയാഴ്ച രാവിലെ തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണു പൊലീസ് അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതേ കേസിൽ സുഭാഷിനെതിരെ സുശാന്തും പരാതി നൽകിയിരുന്നു. സുഭാഷിനെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Char­i­ty activist Sushant Nil­am­bur arrested

You may like this video also

Exit mobile version