Site iconSite icon Janayugom Online

ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വര്‍ഷമായി നേപ്പാൾ ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ശോഭരാജ്.75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ നേപ്പാളിൽ മോചനത്തിന് വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോചനം.

ഇരുപതോളംകൊലപാതകങ്ങളിൽ പ്രതിയായെങ്കിലും ചാൾസ് ശോഭരാജ് എന്ന സീരിയൽ കില്ലറിൻ്റെ ഉദ്ദേശം ഒരിക്കലും വ്യക്തമായിരുന്നില്ല. 1976 മുതല്‍ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായ ശേഷം പാരിസിലേക്ക് മടങ്ങി . 2003‑ല്‍ നേപ്പാളിലേക്ക് പോയി അവിടെ വീണ്ടും നടത്തിയ കൊലപാതകത്തിൽ ജയിലിലാവുകയായിരുന്നു.

Eng­lish Summary:
Charles Sob­haraj released from jail

You may also like this video:

Exit mobile version