Site iconSite icon Janayugom Online

ചാര്‍ലി കര്‍ക്കിന്റെ കൊലപാതകം അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന്;ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവെച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. റോബിന്‍സന്‍ എന്ന യുവാവാണ് കൃത്യത്തിന് പിന്നില്‍. കൊലപാതകത്തിൽ അറസ്റ്റിലായ 22 കാരനായ വുവാവ് ചാര്‍ളി കര്‍ക്കിന്റെ പ്രകോപനപരമായ വീക്ഷണങ്ങളോട് കടുത്ത വെറുപ്പ് പ്രകടിപ്പിച്ചതായും വെടിവയ്പ്പിന് ഉത്തരവാദി താനാണെന്ന് ഒരു കുടുംബാംഗത്തോട് സൂചിപ്പിച്ചതായും അധികൃതർ പറഞ്ഞു.

യൂട്ടാ സര്‍വകലാശാല ക്യാമ്പസില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ചാര്‍ളി കര്‍ക്കിന് വെടിയേറ്റത്. 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് പറഞ്ഞു.
കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവെപ്പിന് ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.
കഴുത്തില്‍ വെടിയേറ്റ കര്‍ക്ക് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

Exit mobile version