Site iconSite icon Janayugom Online

ചാവക്കാട്ട് മൂന്ന് കുട്ടികള്‍ കായലില്‍ മുങ്ങിമരിച്ചു

drown to deathdrown to death

ചാവക്കാട് ഒരുമനയൂർ കഴുത്താക്കൽ കായലിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. കായലില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചെളിയിൽ താഴുകയായിരുന്നു.
വൈകിട്ട് 5.45 നാണ് സംഭവം. ഇവര്‍ക്കൊപ്പം ഏതാനും കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ മൂന്നു കൂട്ടുകാര്‍ ചെളിയില്‍ മുങ്ങി താഴുന്നതു കണ്ട് ഭയന്ന് മറ്റുള്ളവര്‍ വീടുകളിലേക്ക് ഓടിപ്പോയി. സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് വിവരം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മുഹ്സിൻ ചാവക്കാട് എംആർആർഎം സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സുബിഷയാണ് മാതാവ്. സഹോദരൻ ഷിനാൻ. വരുൺ പാവറട്ടി വിസ്ഡം കോളജിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. വസന്തയാണ് മാതാവ്. വർഷ, വനീഷ എന്നിവർ സഹോദരിമാരാണ്. സൂര്യ മണത്തല ഗവ. ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജിതയാണ് മാതാവ്. സുർജിത്, സെന എന്നിവർ സഹോദരങ്ങളാണ്.

Eng­lish Sum­ma­ry: Chavakkad: Three chil­dren drowned in a lake in Chavakkad

You may like this video also

Exit mobile version