Site iconSite icon Janayugom Online

വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ; നാല് മരണം

പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പിൽ ചാവേര്‍ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും. വെള്ളിയാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വെടിവെപ്പിലും നിരവധിപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് സേന നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് നാല് ഭീകരർ കൊല്ലപ്പെട്ടു. സൈനിക താവളം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. മിറാൻഷായിലെ ബോയ മുഹമ്മദ് ഖേലിലുള്ള മിലിട്ടറി ബറ്റാലിയൻ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ചാവേർ ക്യാമ്പിൻ്റെ അതിർത്തിയിൽ സ്ഫോടനം നടത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ ഭീകരർ സൈനിക കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പാകിസ്താൻ സൈന്യവും സായുധ ഭീകരരും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടുനിന്നു. ആക്രമണത്തിന് ശേഷം നടന്ന വെടിവെപ്പിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്.

Exit mobile version