Site iconSite icon Janayugom Online

ബിനാലെയിൽ അത്ഭുതം; കൂറി ചെ ഗുവേരയുടെ കൊച്ചുമകൾ

ബിനാലെയിലെ കലാവതരണങ്ങളിൽ അദ്‌ഭുതം കൂറി, സോഷ്യലിസ്റ്റ് വിപ്ലവ നായകൻ ചെ ഗുവേരയുടെ കൊച്ചുമകൾ പ്രൊഫ എസ്‌തഫാനിയ ഗുവേര. അതിശയകരവും സന്തോഷപ്രദവുമാണ് പ്രദർശനവും വേദികളുമെന്ന് അവർ പറഞ്ഞു.

“ജന്മനാട്ടിലെന്ന പോലെയാണ് ഇവിടെയായിരിക്കുമ്പോഴും. ഇവിടത്തെ കലാസൃഷ്ടികളും പ്രിയപ്പെട്ടത്. ക്യൂബയെന്ന അതേവിധമാണ് തനിക്ക് ഇന്ത്യ“യെന്നും വിവിധ വേദികളിലെ കാലപ്രദർശനങ്ങൾ വിശദമായി ആസ്വദിച്ച ശേഷം പ്രൊഫ. എസ്‌തഫാനിയ ഗുവേര പറഞ്ഞു. ചെ ഗുവേരയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ അലൈഡ ഗുവേരയുടെ മകളാണ് എസ്‌തഫാനിയ.

അത്യാകർഷകവും ഉജ്ജ്വലവുമായ കലാപ്രദർശനമാണ് ബിനാലെയെന്ന് ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലെവ് അഭിപ്രായപ്പെട്ടു. ക്രമരാഹിത്യങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആവിഷ്‌കാരങ്ങൾ ചിന്തോദ്ദീപകമാണെന്നും അവർ പറഞ്ഞു.സംരഭകയും കലാതത്പരയും പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ മകളുമായ ഷഫീന അഹമ്മദും ബിനാലെ കാണാനെത്തി.

Eng­lish Summary:Che Gue­vara’s grand­daugh­ter is a sur­prise at the Biennale
You may also like this video

Exit mobile version