Site iconSite icon Janayugom Online

സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെ കോപ്പിയടി; ഹരിയാന സ്വദേശികളായ 18 പേർ പിടിയിൽ

ആർമി ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഹരിയാന സ്വദേശികളായ 18 ഉദ്യോഗാർത്ഥികളെ ഹലസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 8ന് ഹലസൂരു പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ച ബ്ലൂടൂത്ത് ഉപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും ഉപയോഗിച്ചാണ് ഇവർ കോപ്പിയടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികളായ അമൻ, രജത് എന്നിവരുടെ ബാഗുകളിൽ നിന്ന് കോപ്പിയടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. പിടിയിലായ എല്ലാവരും ഹരിയാനയിൽ നിന്നുള്ളവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version