Site iconSite icon Janayugom Online

സാമൂഹ്യമാധ്യമങ്ങളിലെ ചതിക്കുഴി ; അമേരിക്കയില്‍ 13വയസിന് താഴെപ്രായമുള്ള കുട്ടികള്‍ക്ക് വിലക്ക് വരുന്നു

അമേരിക്കയില്‍ പതിമൂന്നു വയസിന് താഴെയുള്ള കുട്ടികളെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിലക്കാനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു.ടിക്ടോക്, ഇന്‍സ്റ്റഗ്രാം,ഫെയ്സ് ബുക്ക് തുടങ്ങിയവയിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ടെക് കമ്പനികള്‍, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്. 

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെമാനസികാരോഗ്യം തകരാറിലാക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.കൗമാരപ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികൾ പങ്കുവെക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. ബിൽ നിയമമാകുന്നതോടെ നിയന്ത്രണം നടപ്പാകും.

കുട്ടികളുടെ പേരിൽ പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ, ലോഗിൻചെയ്യാതെ ഉള്ളടക്കം വായിക്കാൻ പറ്റും. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളിൽനിന്ന് കുട്ടികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് ബില്ലിനുപിന്നിൽ പ്രവർത്തിച്ച സെനറ്റംഗം ബ്രയാൻ ഷാറ്റസ് പ്രതികരിച്ചു. 2021‑ലെ ഒരു സർവേ റിപ്പോർട്ടുപ്രകാരം, യുഎസിലെ ഹൈസ്കൂൾ വിദ്യാർഥികളിൽ 57 ശതമാനം പെൺകുട്ടികളിലും 29 ശതമാനം ആൺകുട്ടികളിലും വിഷാദരോഗം കണ്ടെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളുെട അമിതോപയോഗമാണ് ഇതിനു പ്രധാനകാരണമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.

Eng­lish Sum­ma­ry: Cheat­ing on social media; Chil­dren under 13 years of age are pro­hib­it­ed in the Unit­ed States

You may also like this video:

Exit mobile version