കുനോ ദേശീയോദ്യാനത്തിൽ മറ്റൊരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെണ്‍ചീറ്റയാണ് ചത്തതെന്നും മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ദേശീയ ഉദ്യാനത്തിൽ ചത്ത ഒമ്പത് ചീറ്റകളിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന 20 മുതിർന്ന ചീറ്റകളെ ദേശീയ ഉദ്യാനത്തിൽ പുനരവതരിപ്പിച്ചിരുന്നു. നാല് കുഞ്ഞുങ്ങൾ അതിനുശേഷമാണ് പിറന്നത്. കുനോയിൽ മെഡിക്കൽ പരീക്ഷയ്ക്കായി 6 ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്തു.
അഞ്ച് മാസത്തിനിടെ ഒമ്പതാമത്തെ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. കഴിഞ്ഞ മാസം നാല് ദിവസത്തിനുള്ളിൽ രണ്ട് ആൺ ചീറ്റകൾ ചത്തിരുന്നു. തേജസ് ജൂലൈ 11 നും സൂരജിന്റെ മൃതദേഹം ജൂലൈ 14 നും കണ്ടെത്തി.
English Summary: Cheetah dies again in Kuno National Park; The authorities could not find the cause of death
You may also like this video