Site iconSite icon Janayugom Online

ചീറ്റകളെ കാണാം; ഫെബ്രുവരി മുതല്‍ ടൂറിസ്റ്റ് സഫാരി

കുനോ നാഷണല്‍ പാ‌ര്‍ക്കില്‍ ഫെബ്രുവരി മുതല്‍ ടൂറിസ്റ്റ് സഫാരി തുടങ്ങുന്നു. നമീബിയയില്‍ നിന്ന് എത്തിയ ചീറ്റപ്പുലികളെ കാണാന്‍ അവസരമൊരുക്കുമെന്നും ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൂടുതല്‍ ചീറ്റകളെ എത്തിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയില്‍ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉള്‍പ്പെടെ എട്ട് ചീറ്റകളെ കഴിഞ്ഞ സെപ്റ്റംബറിലാണ് എത്തിച്ചത്. 

രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റ ഇന്ത്യയിൽ തിരിച്ചെത്തിയത്. ചീറ്റകള്‍ ഇന്ത്യന്‍ പരിസ്ഥിതിയോട് ഇണങ്ങിയതായും സ്വയം വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായും കുനോ ദേശീയോദ്യാന അധികൃതർ അറിയിച്ചിരുന്നു. 12 ചീറ്റകളുടെ രണ്ടാം ബാച്ച് ഉടനെ രാജ്യത്ത് എത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നു. 

Eng­lish Summary:Cheetahs can be seen; Tourist Safari from February

You may also like this video

Exit mobile version