യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയും റയല്‍ ബെറ്റിസും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന രണ്ടാംപാദ സെമി ഫൈനലിൽ ഡ്യൂഗാർഡനെ എതിരില്ലാത്ത ഒരുഗോളിന് തോല്പിച്ചാണ് ചെല്‍സി ഫൈനലില്‍ കടന്നത്. ആദ്യപാദത്തില്‍ 4–1ന്റെ ജയം നേടിയ ചെല്‍സി ഇരുപാദങ്ങളിലുമായി 5–1 അഗ്രഗേറ്റ് സ്കോറിനാണ് കലാശപ്പോരിലേക്ക് പ്രവേശിച്ചത്. 38-ാം മിനിറ്റില്‍ കിരനന്‍ ഡ്യൂസ്ബെറിയാണ് വിജയഗോള്‍ നേടിയത്. ഫ്ലോറന്റീനയ്ക്കെതിരെ രണ്ടാംപാദ സെമിയില്‍ റയല്‍ ബെറ്റിസ് സമനിലയില്‍ കുരുങ്ങി. മത്സരം 2–2ന് സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആദ്യപാദത്തിലെ 2–1ന്റെ വിജയത്തോടെ ഇരുപാദങ്ങളിലുമായി 3–4 അഗ്രഗേറ്റ് സ്കോറിന് റിയല്‍ ബെറ്റിസ് ഫൈനലില്‍ കടക്കുകയായിരുന്നു.
കോണ്‍ഫറന്‍സ് ലീഗില്‍ ചെല്‍സി ഫൈനലില്‍

