Site icon Janayugom Online

താനെയിലെ കെമിക്കല്‍ ഫാക്ടറി സ്ഫോടനം; ആറുപേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ഡോംബിവ്‍ലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. അപകടത്തില്‍ 25 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. 

സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻഡിആർഎഫ്, ടിഡിആർഎഫ് എത്തിച്ചുവെന്നും അദ്ദേഹം അറിയിച്ചു. 

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ തകർന്നു. കാർ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഫാക്ടറിക്കകത്ത് എത്ര പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തമല്ല. 

Eng­lish Summary:Chemical fac­to­ry blast in Thane; Six peo­ple died
You may also like this video

Exit mobile version