Site iconSite icon Janayugom Online

ചെങ്ങന്നൂർ കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

babybaby

കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ തുണ്ടത്തുമല മുണ്ടക്കലേത്ത് വീട്ടിൽ ഡിക്സൺ മാത്യു വർഗീസിൻ്റെയും സിയാ ഷാബുവിന്റെയും മകൻ മൂന്നര മാസം പ്രായമുള്ള ഡെറിക് ഡിക്സൺ മാത്യുനെയാണ് ഇന്ന് രാവിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് നേരത്തെ കുഞ്ഞ് മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിതീകരിക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം സ്വകാര്യമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്ക്കരിക്കും.

Exit mobile version