Site icon Janayugom Online

ചെന്നൈ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

ചെന്നൈയില്‍ 25കാരന്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നിരവധി തമിഴ്നാട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇവര്‍ക്കെതിരെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വിഘ്നേഷിന്റെ ശരീരത്തില്‍ 13 മുറിവുകളുണ്ടെന്ന് പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തുടര്‍ന്നാണ് കേസ് കൊലപാതകമായി മാറ്റുന്നത്. കഴിഞ്ഞ മാസം കഞ്ചാവ് കൈവശം വച്ചതിനാണ് പൊലീസ് 25കാരനായ വിഘ്നേഷിനെ പിടികൂടുന്നത്. ഇയാള്‍ പൊലീസിനെ അക്രമിക്കുകയുണ്ടായി. 

കസ്റ്റഡിയിലായ ശേഷം ഒരു ദിവസത്തിന് ശേഷമാണ് ഇയാള്‍ മരിച്ചത്. . സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇൻസ്പെക്ടർ, ഒരു കോൺസ്റ്റബിൾ, ഒരു ഹോം ഗാർഡ് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി പൊലീസുകാരെ ചോദ്യം ചെയ്തു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പൊലീസിനെതിരെ നടപടി ഉണ്ടായത്. പൊലീസുകാർക്കെതിരേ കൊലക്കുറ്റം ചുമത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. എന്നാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് പളനിസ്വാമി ആവശ്യപ്പെട്ടു.

Eng­lish Summary:Chennai cus­tody death; Mur­der case against policemen
You may also like this video

Exit mobile version