Site iconSite icon Janayugom Online

സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2026 ഐപിഎല്‍ ലേലത്തിനു മുമ്പ് ട്രേഡ് ഡീല്‍ വഴി താരത്തെ ടീമിലെത്തിക്കാനാണ് സിഎസ്‌കെയുടെ ശ്രമം. 2025 ഡിസംബര്‍ ആദ്യ പകുതിയിലായിരിക്കും താരലേലം. അതിനു മുമ്പ് സഞ്ജുവിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു താരത്തെ രാജസ്ഥാന് പകരം നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ താരമാരെന്ന് വ്യക്തമായിട്ടില്ല. ആ താരത്തോട് രാജസ്ഥാനിലേക്ക് മാറാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് സിഎസ്‌കെ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം സഞ്ജുവിനായി ഡല്‍ഹി ക്യാപ്പിറ്റല്‍സും രംഗത്തുണ്ട്. അതേസമയം എം എസ് ധോനി 2026 സീസണിലും സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

Exit mobile version