Site icon Janayugom Online

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകുന്നേരം മൂന്നരയ്ക്ക് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മൂന്ന് കളിയിലും ഹൈദരാബാദ് രണ്ട് കളിയിലും തോറ്റിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ടീമുകളാണ് ചെന്നൈയും ഹൈദരാബാദും. സണ്‍റൈസേഴ്സിനെതിരായ മത്സരത്തോടെ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ സിഎസ്‌കെ ജേഴ്സിയില്‍ 150 മത്സരങ്ങള്‍ തികയ്ക്കും. മുന്‍ നായകന്‍ എം എസ് ധോണിയും, മുന്‍താരം സുരേഷ് റെയ്നയും മാത്രമാണ് 150ലധികം മത്സരങ്ങള്‍ സിഎസ്‌കെ കുപ്പായത്തില്‍ കളിച്ചിട്ടുള്ളൂ.

Eng­lish sum­ma­ry; Chen­nai Super Kings will take on Sun­ris­ers Hyder­abad in the IPL

You may also like this video;

Exit mobile version