നീറ്റ് പരീക്ഷയില്‍ രണ്ടാംവട്ടവും പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 19‑കാരനായ എസ് ജഗതീശ്വരനാണ് ജീവനൊടുക്കിയത്. മകന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ആത്മഹത്യചെയ്തു. ചെന്നൈയിലെ ക്രോംപേട്ടിലാണ് സംഭവം.
മകന്റെ വിയോഗത്തില്‍ കടുത്ത വിഷമത്തിലായിരുന്ന പിതാവ് സെല്‍വശേഖര്‍ ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് സെല്‍വശേഖര്‍ വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.
2022‑ല്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ജഗതീശ്വരന് കഴിഞ്ഞ രണ്ട് തവണയും നീറ്റ് പരീക്ഷ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ കടുത്ത വിഷമത്തിലായിരുന്നു ജഗതീശ്വരന്‍ . ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കുകയായിരുന്നു. മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ ജോലിക്കാരനോട് മുറിയില്‍ പോയി നോക്കാന്‍ സെല്‍വശേഖര്‍ ആവശ്യപ്പെട്ടു. ജോലിക്കാരന്‍ മുറിയിലെത്തിയപ്പോഴാണ് ജഗതീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് സെല്‍വശേഖര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മകന്റെ വിയോഗം താങ്ങാനാകാതെ ഞായറാഴ്ച അര്‍ധരാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.
പിതാവിന്റെയും മകന്റെയും വിയോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു.
English Summary: Chennai teen dies by suicide after failing NEET twice, then father kills himself
You may also like this video