Site iconSite icon Janayugom Online

അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് ചെന്നിത്തല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല. അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചുവെന്നും കോണ്‍ഗ്രസിന്റെ നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്യുമെന്ററിപ്രദര്‍ശനവുമായി ബന്ധപ്പെട്ടും ചെന്നിത്തല അഭിപ്രായം പറഞ്ഞു.ഗുജറാത്ത് കലാപത്തില്‍ മോഡിക്കും,അമിത് ഷായ്ക്കുമുള്ള പങ്ക് എല്ലാവര്‍ക്കും അറിയാം. സത്യാവസ്ഥ മറച്ചുവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് കണ്ടാല്‍ മതിയെന്നത് ബിജെപി അജണ്ട ആണെന്നും സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Chen­nitha­la said Anil Antho­ny’s is a closed chapter

You may also like this video:

Exit mobile version