Site iconSite icon Janayugom Online

ചെസ്സ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച 11 കാരനെക്കുറിച്ചറിയണ്ടേ…

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 11 വയസുകാരൻ ഗ്രാന്റ് മാസ്റ്റർ രമേഷ്‌പ്രഭു പ്രജ്ഞാനന്ദയെക്കുറിച്ച് കേട്ടുകാണും. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് ലോക ചാമ്പ്യനെ ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദ അട്ടിമറിച്ചത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്.

ടൂർണമെന്റിൽ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയമാണിത്. ഇതിനു മുൻപ് ഏഴു മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും നാലു തോൽവികളുമാണ് താരത്തിന്റെ സമ്പാദ്യം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് അടിയറവ് പറഞ്ഞ റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമത്. 15 പോയിന്റ് വീതമുള്ള ഡിങ് ലിറനും ഹാന്‍സനും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
തമിഴ്നാട് സ്വദേശിയാണ് പ്രജ്ഞാനന്ദ.

eng­lish summary;Chess world cham­pi­on Mag­nus Carlsen

you may also like this video;

Exit mobile version