Site iconSite icon Janayugom Online

ഹിന്ദുത്വത്തെ വിമര്‍ശിച്ചു; കന്നട നടന്‍ ചേതന്‍ കുമാറിന്റെ ഒസിഐ കാര്‍ഡ് റദ്ദാക്കി

ഹിന്ദുത്വത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലായിരുന്നു നടപടി. 15 ദിവസത്തിനുള്ളില്‍ കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫിസ് (എഫ്ആര്‍ആര്‍ഒ) ചേതന്‍ കുമാറിന് കത്തയച്ചു. 

ചേതന്റെ ഒസിഐ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്പിയാണ് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫിസിനെ സമീപിച്ചത്. ഇന്ത്യന്‍ വംശജരായവര്‍ക്കും ജീവിത പങ്കാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമാണ് ഒസിഐ അഥവാ ഇന്ത്യന്‍ വിദേശ പൗരത്വം. ഷിക്കോഗോയില്‍ താമസമാക്കിയ ചേതന് 2018ലാണ് ഒസിഐ കാര്‍ഡ് ലഭിച്ചത്. മാര്‍ച്ച്‌ 21 ന് ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്ത ചേതന് 23ന് ജാമ്യം ലഭിച്ചിരുന്നു.

Eng­lish Summary:Chetan Kumar’s OCI card can­celed for crit­i­ciz­ing Hinduism
You may also like this video

Exit mobile version