മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ സാമൂഹികക്ഷേമ കാര്യാലയമായ ചേതനയുടെ 15-ാംവാർഷികവും പി എസ് സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ചേതന എക്സിക്യൂട്ടിവ് ഡയറകർ ഫാ. ലൂക്കോസ് കന്നിമേൽ സ്വാഗതം പറഞ്ഞു. കാർഷിക സഹായ വിതരണം മലങ്കര സോഷ്യൽ സർവ്വീസ് ഫോറം സെക്രട്ടറി ഫാ ജോർജ്ജ് വെട്ടികാട്ടിലും നിർവ്വഹിച്ചു ആശാകിരണം പദ്ധതിയുടെ മികച്ച പ്രവർത്തകര്‍ക്കുള്ള അവാർഡ് ഷൈനി ആൻഡ്രൂസ്, മികച്ച യുവ സമൂഹിക പ്രവർത്തകനുള്ള അവാർഡ് മുഹമ്മദ് ഷമീർ, മികച്ച യൂണിറ്റ് റിജിയണൽ ഡയറക്ടർക്കുള്ള അവാർഡ് ഫാ. ജോർജ്ജ് കോട്ടപ്പുറവും മികച്ച യൂണിറ്റിനുള്ള അവാർഡ് പുലിയൂർ യൂണിറ്റും നേടി. നഗരസഭ കൗൺസിലർ കെ പുഷ്പദാസ് സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് തെക്കേവീട്ടിൽ നന്ദി പറഞ്ഞു.