അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മിസോറമില്‍ 77.04 ശതമാനവും ഛത്തിസ്ഗഢില്‍ 70.87 ശതമാനവും പോളിങ് രേഖപ്പെടുക്കി. മിസോറമില്‍ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
ഛത്തിസ്ഗഢിലെ ഖൈരാഘര്‍-ഛുയിഖദംഗണ്ഡായി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 76.31 ശതമാനം.
ബിജാപുരിലാണ് ഏറ്റവും കുറവ് പോളിങ്, 40.98 ശതമാനം. മൊഹ്‌ല‑മാൻപൂര്‍— 73, അന്തഗഢ് ‑65.67, ഭാനുപ്രതാപപുര്‍-61.83 , കാങ്കര്‍-68, കേശകാല്‍ ‑60.11, കൊണ്ടഗാവ് ‑69.03, നാരായണ്‍പുര്‍ — 53.55, ദന്തേവാഡ ‑51.9, കോണ്ട — 50.12 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഛത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാനിങ്ങിയപ്പോള്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചു.
English Summary: Chhattisgarh Election Polling, Mizoram Election
You may also like this video
You may also like this video